ivary-coast-pm

യ​മൗ​സു​ക്രോ: ഐ​വ​റികോ​സ്റ്റ് പ്ര​ധാ​ന​മ​ന്ത്രി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി അ​ന്ത​രി​ച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഫ്രാൻസിൽര​ണ്ടു​മാ​സ​ത്തെ ഹൃ​ദ്രോ​ഗ സം​ബ​ന്ധ​മാ​യ ചി​കി​ത്സ​ക്കു ശേ​ഷം ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

വ​രു​ന്ന ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​സി​ഡന്റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷിയുടെ സ്ഥാ​നാ​ർ​ത്ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത് കൗ​ലി​ബ​ലി​യെ ആ​യി​രു​ന്നു.

രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ മുപ്പത് കൊല്ലമായി തന്റെ ഏറ്റവും അടുത്ത ഇളയ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് പ്ര​സി​ഡന്റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കഴിഞ്ഞമാസമാണ് പ്ര​സി​ഡ​ന്റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര​യുടെ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അ​മ​ദോ​വ് ഗോ​ൻ കൗ​ലി​ബ​ലി പ്രഖ്യാപിച്ചത്. നിലവിലെ പ്രസിഡന്റ് അ​ലാ​സെ​യ്ൻ ഒ​വാ​ത്ര മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് ഇത്.