chicken-ball

മധുരപ്രിയരല്ലാത്തവർക്ക് ചായയ്ക്കൊപ്പം കഴിക്കാൻ അല്പം എരിവുള്ളൊരു ക്രിസ്പി ചിക്കൻ ബോൾസ് തയ്യാറാക്കിയോലോ?

ആവശ്യമുള്ള ചേരുവകൾ

ഉരുളക്കിഴങ്ങ് - അര കിലോ

ചിക്കൻ - അര കിലോ

വെളുത്തുള്ളി - എട്ടല്ലി

ജീരകം - ഒരു ടീസ്പൂൺ

വെണ്ണ - ഒരു ടീസ്പൂൺ

മുട്ടയുടെ വെള്ള - നാല്

കുരുമുളക്പൊടി - ഒരു ടീസ്പൂൺ

ബ്രഡ് ക്രം‌‌സ് - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കനും ഉപ്പും കുരുമുളകും ചേര്‍ത്ത് നന്നായി വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കണം. ശേഷം വേവിച്ച് വച്ചിരിക്കുന്ന ചിക്കനും ഉരുളക്കിഴങ്ങും നന്നായി മിക്സ് ചെയ്യുക. ചീനച്ചട്ടിയില്‍ വെണ്ണയൊഴിച്ച് കുരുമുളകും ജീരകവും മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് ചിക്കൻ മിശ്രിതം ചേർത്ത് യോജിപ്പിച്ചെടുക്കുക. ചൂടാറിയ ശേഷം ബോള്‍ രൂപത്തിലാക്കി കൈയ്യില്‍ വെച്ച് പരത്തിയെടുക്കാം. അതിനകത്തേക്ക് അല്‍പം വെണ്ണ വെച്ച ശേഷം വീണ്ടും ഉരുളകളാക്കാം. ഈ ബോൾസ് ഓരോന്നായി മുട്ടയുടെ വെള്ളയിലും ബ്രഡ് ക്രംസിലും മുക്കി എണ്ണയില്‍ വറുത്തെടുക്കാം. നല്ല സ്വാദിഷ്ഠമായ ചിക്കൻ ബോള്‍ റെഡി.