തൃശൂർ/തിരുവനന്തപുരം: ആഗസ്റ്റ് വരെ സ്‌കൂളുകൾ തുറക്കാൻ കഴിയില്ലെന്നും ഓൺലൈൻ ക്ലാസുകൾ ഓണം വരെ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണംവരെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ആഗസ്റ്റിനുശേഷവും ഓൺലൈൻ പഠനം തുടരേണ്ടിവരും.അപ്പർ പ്രൈമറിവരെയുള്ള കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായ ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.