തൃശൂർ:സ്വർണക്കള്ളക്കടത്തിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ ആദ്യ സ്പോൺസർ കോൺഗ്രസ് നേതാവായ കെ.സി. വേണുഗോപാലാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.
കേസിൽ ചില കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ട്. സി.പി.എമ്മും കോൺഗ്രസും സരിതയുടെയും സ്വപ്നയുടെയും സ്പോൺസർമാരാണ്.
2012 മുതൽ 2014 വരെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന സമയത്ത് നാല് സ്വപ്നസുന്ദരിമാരെ കെ.സി. വേണുഗോപാൽ ആ ഡിപ്പാർട്ട്മെന്റിൽ കയറ്റിയിട്ടുണ്ട്. എസ്.എസ്.എൽ.സി പോലുമില്ലാത്ത സ്വപ്ന സുരേഷിനെ ഡയറക്ടറായാണ് നിയമിച്ചത്.
എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ വേണ്ടത്ര യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് സ്വപ്നസുന്ദരിമാരെ പുറത്താക്കിയത്. സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നപ്പോൾ കെ.സി. വേണുഗോപാൽ നടത്തിയ ഇടപെടലുകൾ പുനഃപരിശോധിക്കണമെന്ന് ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിനെ ഒളിപ്പിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ട്.