തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 339 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.133 പേർക്കാണ് ഇന്ന് സമ്പർക്കം വഴി രോഗം വന്നത്. ഉറവിടമാറിയാതെ ഏഴു രോഗികളാണ് ഇന്നുള്ളത്. രോഗം ബാധിച്ചവരിൽ 117 പേർ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ 74 പേരുമാണ്. അതേസമയം ഇന്ന് രോഗമുക്തി നേടിയവർ 149 പേരാണ്.

pinarayi

അതേസമയം ഇന്ന് രോഗമുക്തി നേടിയവർ 149 പേരാണ്. തിരുവനന്തപുരം 95, മലപ്പുറം 55, പാലക്കാട് 50, തൃശൂർ 27, ആലപ്പുഴ 22, ഇടുക്കി 20, എറണാകുളം 12, കാസർകോഡ് 11, കൊല്ലം 10, കോഴിക്കോട് 8, കോട്ടയം 7, വയനാട് 7, പത്തനംതിട്ട 7, കണ്ണൂർ 8, എന്നിങ്ങനെയാണ് ഇന്ന് രോഗം ബാധിച്ചവരുടെ കണക്ക്. തിരുവനന്തപുരത്ത് 88 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്.

തുടർച്ചയായ രണ്ടാം ദിവസമാണ് കൊവിഡ് രോഗികളുടെ എണ്ണം 300ന് മുകളിൽ എത്തുന്നത്. ഇന്ന് രോഗം ഭേദമായവരുടെ എണ്ണം ഇനി പറയുന്നു. പാലക്കാട് 17, മലപ്പുറം 6, കോഴിക്കോട് 1, വയനാട് 3, കാസര്‍കോട് 13, തിരുവന്തപുരം 9, കൊല്ലം 10, പത്തനംതിട്ട 7, ആലപ്പുഴ 7, കോട്ടയം 8, ഇടുക്കി 8, കണ്ണൂര്‍ 16, എറണാകുളം 15, തൃശ്ശൂര്‍ 29.

സംസ്ഥാനത്ത് രോഗബാധിതരുടെ തോത് വർദ്ധിക്കുകയാണെന്നും അതോടൊപ്പം സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും വർദ്ധിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. സാഹചര്യത്തിന്റെ ഗൗരവം എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും സൂപ്പർസ്പ്രെഡ് സ്ഥിതിവിശേഷം ഉണ്ടാകുന്നുണ്ട്. ആളുകൾ കൂട്ടം കൂടുന്നത് ഒരു വിധത്തിലും അനുവദിക്കാൻ സാധിക്കില്ല. രോഗം ബാധിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലമാണ്.

തിരുവനന്തപുരത്ത് 88 പേർക്ക് രോഗം വന്നത് സമ്പർക്കത്തിലൂടെയാണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാദ്ധ്യത വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം. അത് പ്രധാനമാണ്. വായുസഞ്ചാരം കുറഞ്ഞ ഇടങ്ങളിൽ രോഗം പെട്ടെന്ന് പകരും. ചില കടകളിൽ ആളുകൾ കയറിയ ശേഷം ഷട്ടർ പൂട്ടുന്ന നടപടി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അനുവദിക്കാൻ കഴിയില്ല. അപ്പോൾ വായുസഞ്ചാരം കുറയുകയാണ് ചെയ്യുക. മുഖ്യമന്ത്രി വിശദമാക്കി.

തിരുവനന്തപുരത്ത് പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ്‌ ഉണ്ടായിട്ടുണ്ട്. ഇവിടെ ജനം പുറത്തിറങ്ങിയാൽ കർശന നടപടി സ്വീകരിക്കും. ഇവിടെ സ്ഥിതി ഗുരുതരമാണ്. പൂന്തുറയിൽ മാത്രം 500 പൊലീസുകാരെ വിന്യസിച്ചു. അതിർത്തിയിൽ തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് നിയന്ത്രണം കൊണ്ടുവരും. തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ 213 പേർക്കാണ് രോഗം വന്നത്. പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കാം. മുഖ്യമന്ത്രി പറയുന്നു.

അതേസമയം രൂക്ഷ സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് പരിശോധന സർക്കാർ കാര്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 12,502 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. കേരളത്തിൽ ഇതുവരെ 6,534 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 2,795 പേരാണ് ചികിത്സയിൽ കഴിയുന്നുണ്ട്. 1,85,960 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 3261 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.ഇന്ന് 471 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2,20,677 സാമ്പിളുകള്‍ ഇതുവരെ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. 4854 സാമ്പിളുകളുടെ ഫലമാണ് വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 66,934 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 63,199 സാമ്പിളുകളാണ് നെഗറ്റീവായത്. ടെസ്റ്റുകളുടെ എണ്ണം ആരോഗ്യവകുപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം നിലവിൽ 181 ആണ്.