pic

ലെവൽ 5 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ കൈവരിക്കുന്നതിന് തൊട്ടടുത്തെത്തിയതായി യുഎസ് ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്ല ചീഫ് എക്സിക്യൂട്ടീവ് എലോൺ മസ്‌ക് പറഞ്ഞു.ഡ്രൈവർ ഇല്ലാതെ തന്നെ റോഡുകളിൽ സഞ്ചരിക്കാനുള്ള കഴിവ് ഈ സാങ്കേതിക വിദ്യയിലൂടെ കാറുകൾക്ക് ലഭിക്കും.എത്രയും പെട്ടെന്ന് തന്നെ ഈ സാങ്കേതിക വിദ്യ പ്രാബല്യത്തിൽ വരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും വാഹനത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ ഈ വർഷം തന്നെ പൂർത്തിയാകുമെന്നും ഷാങ്ഹായിയുടെ വാർഷിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മേളനത്തിൽ മസ്‌ക് പറഞ്ഞു.

യൂബർ ടെക്നോളജീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഓട്ടോണമസ് ഡ്രൈവിംഗ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. ഇതിന്റെ സാങ്കേതിക വിദ്യ പൂർണമാകാനും പൊതുജനങ്ങൾക്ക് ഓട്ടോണമസ് ഡ്രൈവിംഗ് വാഹനങ്ങളിൽ വിശ്വാസം വരാനും ഏറെ സമയമെടുക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.കാറിൽ കംപ്യൂട്ടറയ്സിഡ് കൂളിംഗ് സിസ്റ്റവും താപം അളക്കുന്നതിനുളള പുതിയ സംവിധാനങ്ങളും ഏർപ്പെടുത്തുമെന്നും മസ്‌ക് വ്യക്തമാക്കി . മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട മോട്ടോഴ്‌സിനെ മറികടന്ന് ടെസ്‌ലയുടെ ഓഹരികൾ റെക്കോർഡ് ഉയരത്തിലാണ് ഇപ്പോഴുളളത്.

pic