kori

കാർന്നെടുത്ത്... മലപ്പുറം മേൽമുറി മച്ചിങ്ങൽ ആല്യേപറമ്പ് കോറിയുടെ കാഴ്ചയാണിത്.കാലങ്ങളായി കാർന്നെടുക്കുകയാണിവിടം.കല്ല് വെട്ടിയും മണ്ണെടുത്തും ഭീകരമായ കുഴികളാണിവിടെ ഉണ്ടായിട്ടുള്ളത്. മഴക്കാലമെത്തുന്നതോടെ ഈ കുഴികളില്ലാം വെള്ളം നിറയുകയും മറ്റൊരു പ്രകൃതി ദുരന്തത്തിന് കാരണമാവുമെന്ന പേടിയിലാണ് പ്രദേശവാസികൾ.പ്രശ്നത്തിൽ ജിയോളജി വകുപ്പ് കാര്യമായി ഇടപെടുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.അനധികൃതമായി പ്രവർത്തിച്ചിരുന്ന കോറിയിൽ നിന്നും കഴിഞ്ഞ ദിവസം മലപ്പുറം സി.ഐ പ്രേംജിത്തിന്റെ നേതൃത്വത്തിൽ പതിനാറോളം ലോറികളാണ് പിടികൂടിയത്. പിടികൂടിയ ലോറികൾ ഇൻസെറ്റിൽ.