viswas-

തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. വേങ്ങോട് സ്വദേശിയായ നാല്‍പതുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം ജൂലായ് നാല് വരെ സെക്രട്ടേറിയേറ്റില്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. . ഇന്ന് വൈകുന്നേരത്തോടെ പരിശോധനാ ഫലം വരും.

ഇന്ന് ഉച്ചയോടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. യാതൊരു വിധ യാത്രാ പശ്ചാത്തലവുമില്ല. രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.