ന്യൂഡൽഹി: യു എ ഇയിൽ സെപ്‌റ്രംബർ മാസത്തിൽ നടത്താനിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് കൊവിഡ് മൂലം റദ്ദാക്കിയെന്ന സൗരവ് ഗാംഗുലിയുടെ പ്രസ്‌താവനക്കെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ആക്കാര്യം തീരുമാനിക്കുകയെന്ന് പി.സി.ബി മീഡിയ ഡയറക്‌ടർ സമിഉൾ ഹസൻ ബർണി അഭിപ്രായപ്പെട്ടു. 'എ.സി.സി പ്രസിഡന്റിന് മാത്രമേ അത്തരമൊരു പ്രസ്‌താവന നടത്താനാകൂ. ഏഷ്യാ കപ്പ് മത്സരപട്ടിക വരും നാളുകളിലേ പുറത്തിറക്കൂ എന്നാണ് ഞങ്ങളുടെ അറിവ്.' ഹസൻ അഭിപ്രായപ്പെട്ടു.
മുൻപും ഏഷ്യാകപ്പിന്റെ പേരിൽ ഇന്ത്യ, പാക് ക്രിക്കറ്റ് അസോസിയേഷനുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു.പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നതിന് തീരുമാനമായ സമയത്ത് ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരിടത്ത് നടത്താൻ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു.