മേയ് 17 ന് പിറന്ന മകൾ ഒളിമ്പിയ ലൈറ്റ്നിംഗ് ബോൾട്ടിന്റെ ചിത്രം ജമൈക്കയുടെ ഒളിമ്പിക് ഇതിഹാസം ഉസൈൻ ബോൾട്ട് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടപ്പോൾ. പങ്കാളി കാസി ബെന്നറ്റിനു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണു ബോൾട്ട് മകളുടെ ചിത്രം ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചത്. ‘മകൾക്കൊപ്പം ഞങ്ങൾ പുതിയൊരധ്യായം തുടങ്ങുന്നു’ എന്ന അടിക്കുറിപ്പുമുണ്ട്. അഞ്ചു വർഷമായി ഒരുമിച്ചു താമസിക്കുന്ന 33 കാരനായ ബോൾട്ടിന്റെയും 30 കാരിയായ കാസിയുടെയും ആദ്യ കുട്ടിയാണ് ഒളിമ്പിയ.