sandeep-

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണം കടത്തിയ സംഭവത്തിന്റെ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം ഇന്നു പുറത്തുവന്നിരുന്നു. എന്നാൽ ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി തടവിലാക്കിയവർ എഴുതിക്കൊടുത്ത സ്ക്രിപ്ട് വായിക്കുകയായിരുന്നുവെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ ആരോപിക്കുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ ഒളിവിൽപോയ സ്വപ്‌ന സുരേഷിന്റേതായ പൊലീസ് സംസ്ഥാനത്തിനകത്തും പുറത്തുമായി വല വിരിച്ചിട്ടും അവർ കുടുങ്ങിയില്ലെന്നു മാത്രമല്ല അവരുടേതായ ശബ്ദരേഖ പുറത്തുവരികയും ചെയ്തിരിക്കുന്നു. ഇതിനർത്ഥം എന്താണ്. ഇത് പൊലീസും പിണറായി സർക്കാറും തമ്മിൽ ജനങ്ങളെ വിഡ്ഡികളാക്കാൻ ഒത്തുകളിയ്ക്കുന്ന നാടകമാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സ്വപ്ന സുരേഷിനെ കൊണ്ട് താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സി.പി.എം നേതൃത്വത്തിന്റെ ബുദ്ധിപൂർവ്വമായ നീക്കമാണ്. മുഖ്യമന്ത്രിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ സ്വപ്ന സുരേഷിന് ജീവാപായം സംഭവിക്കാനുള്ള എല്ലാ സാദ്ധ്യതയുമുണ്ട് എന്നു ഞാൻ ഭയക്കുന്നു. എന്നിട്ടത് ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം.ചുരുക്കത്തിൽ പൊലീസ് നാട് മുഴുവൻ അരിച്ചുപറക്കുന്നുവെന്ന് പറയുന്ന സ്വപ്‌ന ഇപ്പോൾ പൊലീസ് സംരക്ഷണയിലാണെന്ന് വ്യക്തമല്ലേ എന്നും സന്ദീപ് വാര്യർ ചോദിക്കുന്നു

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക്പോസ്റ്റ്

സ്വപ്ന സുരേഷിന്റതായി പുറത്തുവന്ന ശബ്ദരേഖ കേട്ടപ്പോൾ പാകിസ്ഥാൻ പുറത്തുവിട്ട കുൽഭൂഷൺ ജാദവിന്റെ ( ഭാരതത്തിന്റെ വീരപുത്രനെ താരതമ്യപ്പെടുത്തുകയല്ല , വീഡിയോയിൽ പാക്കിസ്ഥാൻ നടത്തിയ കൃത്രിമത്വം സൂചിപ്പിക്കുകയാണ് ഉദ്ദേശം) വീഡിയോ ആണ് ഓർമ്മ വന്നത്.

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവർ എഴുതിക്കൊടുത്ത സ്‌ക്രി്ര്രപ് വായിക്കുന്നു.
കൃത്രിമത്വം തോന്നാതിരിക്കാൻ കുൽഭൂഷൺ ജാദവിന്റെ വീഡിയോയിൽ പാകിസ്ഥാനും സ്വപ്ന സുരേഷിന്റെ ഓഡിയോയിൽ കേരള സർക്കാരും നന്നായി ശ്രമിച്ചിട്ടുണ്ട്.
കേരള പോലീസ് സൈബർ വിഭാഗം ആദ്യമായി മോശമല്ലാത്ത ഒരു ജോലി ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങൾ.

കേരള പോലീസ് കെട്ടി എഴുന്നള്ളിച്ച് ശബരിമലയിലേക്ക് കൊണ്ടുവന്ന മനീതി സംഘത്തിന്റെ യാത്രയും തൽസമയം നൽകിയത് 24 ന്യൂസ് ആയിരുന്നു .

ശബരിമലയിൽ പോലീസ് പിന്തുണയോടെ ആചാരലംഘനം നടത്തിയപ്പോൾ വാർത്ത ബ്രേക്ക് ചെയ്തതും 24 ന്യൂസ് .

സ്വപ്ന സുരേഷ് ശബ്ദരേഖ ആദ്യമായി സംപ്രേഷണം ചെയ്തതും 24 ന്യൂസ് ചാനലാണ്.

പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തിൽ ഇനി ആർക്കാണ് സംശയമുള്ളത്?

സ്വപ്ന സുരേഷിനെ കൊണ്ട് താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറയിപ്പിച്ചത് സിപിഎം നേതൃത്വത്തിന്റെ ബുദ്ധിപൂർവ്വമായ നീക്കമാണ്. മുഖ്യമന്ത്രിയുമായി ഈ കേസിനെ ബന്ധിപ്പിക്കുന്ന ഏക കണ്ണിയായ സ്വപ്ന സുരേഷിന് ജീവാപായം സംഭവിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട് എന്നു ഞാൻ ഭയക്കുന്നു. എന്നിട്ടത് ആത്മഹത്യയാക്കി ചിത്രീകരിക്കപ്പെട്ടേക്കാം. ഫസലിനെ വെട്ടി തൂവാല ചോരയിൽ മുക്കി ആർഎസ്എസ് ശാഖയിൽ കൊണ്ടുപോയിയിട്ട സിപിഎം ക്രിമിനൽ ബുദ്ധിയാണ് ഇപ്പോൾ നാട് ഭരിക്കുന്നത്. അതും അതിലപ്പുറവും നടന്നേക്കാം