covid-19

ലാ പാ: ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ജെനിൻ അനസിന് കൊവിഡ് സ്ഥിരീകരിച്ചു.പൊതുതിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് പ്രസിഡന്റിന്‌ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്‌പേർക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം രോഗം പകർന്നതെന്നാണ് സൂചന.

ഞാൻ സുഖമായിരിക്കുന്നു. പതിനാല് ദിവസം ക്വാറൻറീനിൽ കഴിയുമെന്നും, ക്വാറന്റീനിൽ നിന്ന് ജോലികൾ ചെയ്യുമെന്ന് പ്രസിഡന്റ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ബ്രസീൽ പ്രസിഡന്റിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.