niya-rivera

കാലിഫോര്‍ണിയ: നടിയും ​ഗായികയും മോഡലുമായ നിയാ റിവേരയെ തടാകത്തിൽ കാണാതായി. നാല് വയസുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് റിവേരയെ കാണാതായത്. നടിയ്ക്ക് വേണ്ടി ബുധനാഴ്ച ആരംഭിച്ച തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നടി വെള്ളത്തിൽ മുങ്ങിപ്പോയിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്.

ലോസ് ആഞ്ജലീസ് ഡൗണ്‍ ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് നടിയെ കാണാതായത്. പിരു തടാക ജലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു ബോട്ട് വാടകയ്‌ക്കെടുത്തിരുന്നതായും മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു. 2009 മുതൽ 2015 വരെ ഫോക്‌സിൽ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർ‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. 33 വയസുകാരിയായ നിയ റിവേര ബാല താരമായാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.