sankar

* കൊവിഡ് പരിശോധനയിൽ നേട്ടത്തിന്റെ നെറുകയിൽ എം.ജി യൂണി. ഗവേഷണ കേന്ദ്രം;

കോട്ടയം: കൊവിഡിനെതിരായ സംസ്ഥാന സർക്കാരിന്റെ 'ബ്രേക്ക് ദചെയിൻ' സംരഭത്തിൽ ശ്രദ്ധേയ പങ്കാളിത്തവുമായി .എം.ജി സർവ്വകലാശാല തലപ്പാടി ഗവേഷണ കേന്ദ്രം.. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പരിശോധിച്ചത് 15000 കൊവിഡ് സാമ്പിൾ

24 മണിക്കൂറിനുള്ളിൽ ഫലം നൽകാൻ കഴിയുന്ന അത്യാധുനിക സംവിധാനമാണ് മികവിന്റെ ഈ കേന്ദ്രത്തിലുള്ലത്. ഐ.സി.എം.ആറിന്റെയും സംസ്ഥാന സർക്കാരിന്റെയും അംഗീകാരത്തോടെ നടത്തുന്ന പരിശോധനക്ക് മുതിർന്ന ശാസ്ത്രജ്ഞർ മേൽനോട്ടം വഹിക്കുന്നു. മാർച്ച് 27 മുതൽ പരിശോധനകൾ തുടങ്ങി. ദിവസം 50 സാമ്പിളുകളായിരുന്നു ആദ്യഘട്ടത്തിൽ .ഇപ്പോൾ 500-600 സ്രവ സാമ്പിളുകൾ വരെ.. ലാബ് സൗകര്യമില്ലാത്ത ഇടുക്കിയിലെ സാമ്പിളുകൾ പരിശോധിക്കുന്ന ഏക സെന്റർ.

പകർച്ച വ്യാധികൾക്ക് കാരണമാകുന്ന അണുക്കളുടെ വിനിമയം, ജനിതകസംബന്ധവും തന്മാത്ര തലത്തിലുള്ളതുമായ രോഗ പ്രതിരോധ വെല്ലുവിളികൾ , ശിശു വികസന ജനിതക വൈകല്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച പഠനവും, വിദേശ സർവ്വകലാശാലകളുടെ സഹകരണത്തോടെ അഞ്ചു കോടിയുടെ വിവിധ പ്രോജക്ടുകളും ഇവിടെ നടത്തുന്നു. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോമെഡിക്കൽ റിസർച്ച് ആന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്ക് 2010ൽ ഇടതു സർക്കാരാണ് തറക്കല്ലിട്ടത് . 2015ൽ യു.ഡി.എഫ് ഭരണകാലത്ത് പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ചുമതല പ്രഗത്ഭരായ അഞ്ചു മുതിർന്ന ശാസ്ത്രജ്ഞർക്കാണ്. ഇന്ത്യൻ അക്കാഡമി ഓഫ് ന്യൂറോ സയൻസ് ലൈഫ് അച്ചീവ്മെന്റ് അവാഡ് ലഭിച്ച ഡോ.കെ.പി മോഹൻ കുമാറാണ് ഡയറക്ടർ

'നിരവധി തവണ സ്രവ പരിശോധന നടത്തിയാണ് കൊവിഡ് പോസിറ്റീവോ നെഗറ്റീവോ എന്നു കണ്ടെത്തുന്നത് റിസർച്ച് സെന്ററിലെ ജീവനക്കാരെകൂടാതെ 14 ലാബ് ജീവനക്കാരെക്കൂടി സർക്കാർ അനുവദിച്ചിട്ടുണ്ട്.. 10 പേരെക്കൂടി ലഭിച്ചാൽ ദിവസം 750 സാമ്പിളുകൾ വരെ പരിശോധിച്ച് അതിവേഗത്തിൽ ഫലം നൽകാനാവും'.

-ഡോ. കെ.പി. മോഹനകുമാർ

ഡയറക്ടർ