te

കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് കളക്ട്രേറ്റിലേക്ക് ഇന്ന് രാവിലെ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് പ്രതിഷേധക്കാർക്കുനേരെ ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

കളക്ട്രേറ്റിനുമുന്നിൽ ബാരിക്കേഡുവച്ച് പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിച്ചു.എന്നാൽ ബാരിക്കേഡ് തകർത്ത് പ്രവർത്തകർ അകത്തുകയറാൻ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറാകാതെ വന്നതോടെയാണ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചത്.ഇതോടെ പ്രവർത്തകർ കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.