അനന്ദം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ.വളരെ ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടാൻ നടിക്ക് കഴിഞ്ഞു. മനു അശോക് സംവിധാനം ചെയ്ത ഉയരെയിൽ അനാർക്കലി അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊവിഡ് കാലത്ത് താരങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങളും, ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അത്തരത്തിലുള്ള അനാർക്കലിയുടെ ഒരു ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കാളിയായി ഞെട്ടിക്കുന്ന മേക്കോവറിലാണ് ഫോട്ടോഷൂട്ട് വീഡിയോയിൽ താരമെത്തുന്നത്.
ഈ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് ചുക്കാൻ പിടിച്ചത് സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പിയാണ്. നിർമാണം ഗോകുൽനാഥും, സംഗീതം അരുൺ രാജുമാണ് നിർവഹിച്ചിരിക്കുന്നത്. രചന ധന്യ സുരേഷ്. ഛായാഗ്രഹണം അനൂപ് ശിവൻ. മേക്കപ്പ് നീതു ജയപ്രകാശ്, കോസ്റ്റ്യൂംസ്: റിച്ചു.