പ്രഭാസിന്റെ ഇരുപതാമത്തെ ചിത്രമായ രാധേശ്യാമിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രഭാസ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുനത്. പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാകും ചിത്രം എത്തുക. ഭാഗ്യശ്രീ, മുരളി ശർമ, സച്ചിൻ ഖഡേക്കർ, പ്രിയദർശി, സാഷ ഛേദ്രി, കുണാൽ റോയ് കപൂർ, സത്യൻ തുടങ്ങിയവരും പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു.
ഇതൊരു പ്രണയകഥയാണെന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. രാധാകൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.