hi

കൊച്ചി​: സ്വർണക്കടത്ത് കേസിൽ ഹൈക്കോടതിയിലെ എൻ ഐ എ അഭിഭാഷകനെതിരെ കസ്റ്റംസ് രംഗത്തെത്തി​. അഡ്വ. എം അജയ്‌ക്കെതിരെയാണ് കസ്റ്റംസ് രംഗത്തെത്തി​യത് .എൻ ഐ എ അഭിഭാഷകൻ സ്വർണക്കടത്തുകാരുടെയും അഭിഭാഷകനാണെന്നും സ്വർണക്കടത്തുകാർക്കായി കോടതിയിൽ തുടർച്ചയായി ഹാജരായതായും കസ്റ്റംസ് പറഞ്ഞു.

സ്വർണക്കടത്തി​ന് ദേശസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നിവയുമായി ബന്ധമുണ്ടെന്നും അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റുകൾ കേസിൽ ഉണ്ടെന്നും ഭീകരവാദ ബന്ധമടക്കം അന്വേഷണ പരിധിയിൽ ഉണ്ടെന്നുമാണ് എൻ ഐ എ പറയുന്നത്. കേസിലെ ഒന്നാം പ്രതി സന്ദീപായിരിക്കുമെന്നാണ് കസ്റ്റംസി​ൽ നി​ന്ന് ലഭി​ക്കുന്ന വി​വരം. സ്വപ്‌ന രണ്ടാം പ്രതിയും സരിത്ത് മൂന്നാം പ്രതിയുമായിരിക്കും.സ്വപ്‌നയും സരിത്തുമായുള്ള ബന്ധം സന്ദീപ് ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് കസ്റ്റംസ് സംശയി​ക്കുന്നത്.

അതേസമയം 2018, 2019 വർഷങ്ങളിലെ സർക്കാർ പരിപാടികൾ പരി​ശോധി​ക്കാൻ കസ്റ്റംസ് തീരുമാനി​ച്ചി​ട്ടുണ്ട്. സ്വർണക്കടത്തിന് സർക്കാർ പരിപാടികൾ മറയാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണി​ത്.