india-covid

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 26,506 ആയി ഉയർന്നു. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണിത്. 475 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,93,802 ആയി. ഇതില്‍ 2,76,685 എണ്ണം സജീവ കേസുകളാണ്. 4,95,513 പേര്‍ ഇതിനോടകം രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21,604 ആയി.

രാജ്യത്ത് ഏറ്റവും കൂടുതൽ ബാധിതരുള്ള മഹാരാഷ്ട്രയിൽ 2,30,599 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 9,667 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 93,673 പേര്‍ ചികിത്സയിലുണ്ട്. 1,27,259 പേര്‍ രോഗമുക്തി നേടി. തമിഴ്‌നാടും രാജ്യതലസ്ഥാനമായ ഡല്‍ഹിയുമാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.

തമിഴ്‌നാട്ടില്‍ 1,26,581 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 78,161 പേര്‍ രോഗമുക്തി നേടി. 46,655 പേര്‍ ചികിത്സയിലുണ്ട്. 1,765 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടപ്പെട്ടത്. ഡല്‍ഹിയില്‍ 1,07,051 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 82,226 പേര്‍ രോഗമുക്തി നേടി. 21,567 പേര്‍ ചികിത്സയിലുണ്ട്. 3258 പേര്‍ ഇതിനോടകം മരിച്ചു.