വീടുകളിൽ കൊതുകും പാറ്റയും വരുത്തിവയ്ക്കുന്ന ശല്ല്യം എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇത്തരം ജീവികൾ പലപ്പോഴും നമ്മുടെ സ്വൈര്യം കെടുത്താറുണ്ട്. ഇവയെ തുരത്താൻ പല വഴികൾ ശ്രമിച്ച് പരാജയപ്പെട്ടവരാണ് നമ്മളിൽ അധികവും. എന്നാൽ ഇത്തരം ജീവികളുടെ ശല്ല്യം അകറ്റാനായി നമ്മൾ ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങൾ പലതും പലവിധ അലർജികൾക്കും ഇൻഫക്ഷനുകൾക്കും കാരണമാകാറുണ്ട്. ഇത്തരം ജീവികളെ തുരത്താനുള്ള പൊടിക്കൈകൾ നമ്മുടെ വീടുകളിൽ തന്നെയുണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.
തുളസി വെള്ളം
തുളസി വെള്ളം ഒരു ബോട്ടിലിലാക്കി സ്പ്രേ ചെയ്യുന്നതിലൂടെ കൊതുകിനേയും ഈച്ചയേയും ഒരു പരിധി വരെ തുരത്താൻ കഴിയും.
വെളുത്തുള്ളി
വെളുത്തുള്ളി കുറച്ച് നാരങ്ങവെള്ളം ചേർത്ത് വീടിനു ചുറ്റും തളിക്കുന്നതിലൂടെ പാറ്റയേയും ഈച്ചയേയും കൊതുകിനേയും പൂർണ്ണമായും നശിപ്പിക്കാൻ കഴിയും.
കർപ്പൂര തുളസി എണ്ണ
ഒരു കഷ്ണം നാരങ്ങയിൽ കർപ്പൂര തുളസി എണ്ണ ചേർത്ത് മുറിയുടെ ഓരോ മൂലയിലുംവയ്ക്കുക, ഇതിലൂടെ വീടിന് ശല്ല്യമായ പ്രാണികളെ നിഷ്‌പ്രയാസം തുരത്താൻ കഴിയും.
മല്ലികപ്പൂവ്
കൊതുകിനെ വളരെയെളുപ്പം തുരത്താൻ സഹായകമായ മാർഗമാണിത്. കുറച്ച് മല്ലികപ്പൂവെടുത്ത് ഓരോ മുറികളിലും വിതറുന്നതോടെ കൊതുകിൽ നിന്നും മുക്തി ലഭിക്കും.
നാരങ്ങ
നാരങ്ങ കഷ്ണങ്ങളാക്കി അതിൽ ഗ്രാംമ്പു കുത്തിവച്ച ശേഷം മുറിയുടെ രണ്ട് മൂന്നു സ്ഥലങ്ങളിൽവയ്ക്കുക. ഇതിലൂടെയും വീട്ടിലെ സ്ഥിരം ശല്ല്യക്കാരായ ജീവികളിൽ നിന്നും മുക്തി നേടാം.
കർപ്പൂരം
കർപ്പൂരവും വെള്ളവും മിക്സ് ചെയ്ത് റൂമുകളിൽ സ്പ്രേ ചെയ്യുന്നത് പാറ്റ, പല്ലി, കൊതുക് തുടങ്ങിയ ജീവികളിൽ നിന്നും വളരെ വേഗം മുക്തി ലഭിക്കാൻ സഹായിക്കും.