kk-shailaja

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ജീവനക്കാരോട് അവധി റദ്ദാക്കി ഉടൻ ജോലിക്ക് ഹാജരാകാൻ വകുപ്പ് തല നിർദ്ദേശം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് അടിയന്തരമായി തിരികെ ജോലിക്കെത്താൻ നിർദ്ദേശം നൽകിയത്. ദീർഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കരണങ്ങളാൽ ഉള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവർ ജോലിക്കെത്തണം.

ഏഴ് ദിവസത്തിനുള്ളിൽ ഇവർ ജോലിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം.

പൂന്തുറ അടക്കമുള്ള സ്ഥലങ്ങളിൽ സൂപ്പർ സ്പ്രെഡ് ഉണ്ടാവുകയും സംസ്ഥാനത്ത് കൊവിഡ് വ്യാപനം സാമൂഹ്യ വ്യാപനത്തിലേക്ക് അടുക്കുകയും ചെയ്യുന്നതനിലാണ് ജീവനക്കാരുടെ അവധി റദ്ദാക്കാൻ ആരോഗ്യവകുപ്പ് നിർബന്ധിതരാവുന്നത്. സംസ്ഥാനത്ത് കൂടുതൽ ഐ.സി യൂണിറ്റുകൾ സജ്ജീകരിക്കണമെന്ന് മഹാരാഷ്ട്രയിൽ ചികിത്സയ്ക്ക് പോയി തിരിച്ചു വന്ന മെഡിക്കൽ സംഘം സംസ്ഥാന സർക്കാരിനോട് ശുപാ‌ർശ ചെയ്തിരുന്നു.

രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയിലെ ചികിത്സാനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിലാണിത്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോൾ ക്രമാനുഗതമായി ഐ.സി.യു കിടക്കകളൊരുക്കാൻ കഴിഞ്ഞിരുന്നില്ല.രോഗികളിൽ പത്ത് ശതമാനം വരെ രോഗികളെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നത്.