poster

വിജയ് സേതുപതി നായകനാവുന്ന തുഗ്ളക് ദർബാർ സിനിമയുടെ പോസ്റ്റർ‌ പുറത്തിറങ്ങി. സിനിമയിൽ മാസ് ലുക്കിൽ എത്തുന്ന വിജയ് സേതുപതിയുടെ പോസ്റ്റർ ആണ് വൈറലായത്. സിനിമയിലെ ചില ചിത്രങ്ങളും നടൻ പങ്കവച്ചിട്ടുണ്ട്. നവാഗതനായ ഡൽഹി പ്രസാദ് ദീനദയാൽ ആണ് സംവിധായകൻ. കോമഡി ഫാന്റസിയാണ് തുഗ്ളക് ദർബാർ. അദിതി റാവു ഹൈദരി, മഞ്ജിമ മോഹൻ, പാർത്ഥിപൻ എന്നിവരാണ് മറ്റു താരങ്ങൾ. ഗോവിന്ദ് വസന്തയാണ് സംഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്നു.