ചെന്നൈയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് കമൽഹാസൻ. അത്യാഹിത വിഭാഗത്തിൽ കഴിയുന്ന പൊന്നമ്പലത്തിന്റെ വിഡിയോ വൈറലായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നാണ് പൊന്നമ്പലത്തിന്റെ രണ്ടു മക്കളുടെ ചികിത്സ ചെലവും കമൽഹാസൻ ഏറ്റെടുത്തിട്ടുണ്ട്. സ്റ്റണ്ട് മാസ്റ്ററായി സിനിമയിൽ എത്തിയ പൊന്നമ്പലം കമൽഹാസന്റെ അപൂർവ സഹോദരങ്ങളിലൂടെയാണ് അഭിനേതാവുന്നത്. പിന്നീട് രജനികാത്ത്, അജിത്ത്, വിജയ് തുടങ്ങിയവരും സിനിമകളിൽ വില്ലൻ വേഷത്തിൽ എത്തി. മലയാളത്തിൽ ഏതാനും സിനിമകളിൽ പൊന്നമ്പലം അഭിനയിച്ചിട്ടുണ്ട്. ഏതാനും നാളുകളായി രോഗ ബാധിതനാണ്.