actor-ponnambalam

തമിഴ് നടൻ പൊന്നമ്പലത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് നടൻ കമലഹാസൻ. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ് പൊന്നമ്പലം. ഇദ്ദേഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി കാണാൻ ഇടയായ കമലഹാസൻ സഹായ ഹസ്തവുമായെത്തുകയായിരുന്നു.

പൊന്നമ്പലത്തിന്റെ ആരോഗ്യത്തെക്കുറിച്ചറിയാൻ കമലഹാസന്റെ ടീം ഇടയ്ക്കിടെയ്ക്ക് ആശുപത്രി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ഇദ്ദേഹത്തിന്റെ രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവുകളും കമൽഹസൻ ഏറ്റെടുത്തിട്ടുണ്ട്. സ്റ്റണ്ട് മാസ്റ്ററായിട്ടാണ് പൊന്നമ്പലം സിനിമയിലെത്തുന്നത്, പിന്നീട് അഭിനേതാവ് ആകുകയായിരുന്നു. ജയംരവി നായകനായെത്തിയ കോമാളിയിലാണ് പൊന്നമ്പലം അവസാനം അഭിനയിച്ചത്. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസൻ അവതാരകനായെത്തിയ ബിഗ്ബോസ് സീസൺ രണ്ടിലും പൊന്നമ്പലം എത്തിയിരുന്നു.