ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഐ.സി.എസ്.ഇ,ഐ.എസ്.ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് 99.33 ശതമാനവും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിൽ 96.84 ആണ് വിജയശതമാനം.
അതേസമയം പരീക്ഷകളുടെ മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല എന്ന് സി.ഐ.സി.എസ്.ഇ സെക്രട്ടറി അറിയിച്ചു. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. cisce.org, results.cisce.org എന്നീ വെബ്സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.
സി.ഐ.എസ്.സി.ഇ.യുടെ എസ്.എം.എസ് സേവനത്തിലൂടെയും ഫലമറിയാം. ഇതിനായി പത്താം ക്ലാസുകാര്‍ ICSE
കൊവിഡ് പശ്‌ചാതലത്തിൽ ഉപേക്ഷിച്ച ഏതാനും വിഷയങ്ങള്‍ക്ക് സി.ഇ മാർക്കും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം പത്താം ക്ലാസിന് 98.54, പന്ത്രണ്ടാം ക്ലാസിന് 96.52 എന്നിങ്ങനെയായിരുന്നു വിജയശതമാനം.