തിരുവനന്തപുരം: ബിജെപി നേതാവ് ബി. ഗോപലകൃഷ്ണനെതിരെ പ്രസ്‌താവനയുമായി കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് രാഹുൽ ഗാന്ധിയുടെ വലംകൈയായ ഒരു നേതാവുമായി ബന്ധമുണ്ടെന്ന് ചാനൽ ചർച്ചകളിൽ വിളിച്ചു പറഞ്ഞ് കെ.സി.വേണുഗോപാലിനെ അപമാനിക്കാനാണ്. ഒരേ സമയം ബിജെപി സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും സുഖിപ്പിക്കാൻ ശ്രമിക്കുകയാണ് ഗോപാലകൃഷ്ണനെന്നും മണക്കാട് സുരേഷ് ഫേസ്ബുക്കിലെ പോസ്‌റ്റിലൂടെ അഭിപ്രായപ്പെട്ടു.
പോസ്‌റ്റിന്റെ പൂർണരൂപം താഴെ
നാവ് വാടകയ്ക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന ഗോപാലകൃഷ്ണനോട് നാലു വാക്ക്.. മിസ്റ്റർ ഗോപാലകൃഷ്ണൻ, താങ്കൾ, താങ്കളുടെ പതിവായി വാടകയ്ക്ക് കൊടുക്കാറുള്ള തിരുനാവ് കൊണ്ട് ഇന്നലെ വസ്തവത്തിൽ ആരെയാ സുഖിപ്പിക്കാൻ ശ്രമിച്ചത് ?? BJP സംസ്ഥാന നേതൃത്വത്തെയും അതുപോലെ മുഖ്യമന്ത്രി പിണറായി വിജയനെയുമായിരുന്നുവെന്ന് ജനങ്ങൾക്ക് ബോധ്യമായി. ഒരു വെടിക്ക് രണ്ട് പക്ഷികൾ അതായിരുന്നില്ലേ തന്റെ ലഷ്യം? ഉണ്ടയില്ലാ വെടികൾ പൊട്ടിക്കുന്നതിൽ PhD ക്കാരനായ താങ്കൾക്ക് ഇപ്പോൾ കൈവിറയലാണെന്നറിയുന്നു!!! മാത്രമല്ല ഇന്നലെ മനോരമ ന്യൂസ് റൂമിൽ നിന്ന് ഓടിയതായും കണ്ടവരുണ്ട്. "രാഹുൽ ഗാന്ധിയുടെ വലംകൈയായ കോൺഗ്രസ്സ് നേതാവ്," എന്ന് താങ്കൾ ഊന്നിപ്പറഞ്ഞാൽ അത് കേട്ട് സംസ്ഥാന BJP നേതൃത്വം താങ്കളിലെ ആത്മാർഥതയുള്ള BJPക്കാരനെ ഹർഷ ബാഷ്പം ചാർത്തി ആശീർവദിക്കുമെന്ന് സ്വപ്നം കണ്ടുവല്ലേ?? സ്വപ്ന സുരേഷിന്റെ കേരളത്തിലെ സ്പോൺസറാണ് KC എന്ന തന്റെ പരാമർശം കേട്ട് മുഖ്യമന്ത്രിക്കും LDF കാർക്കും കോരിത്തരിക്കുമെന്ന് താൻ വിചാരിച്ചോ? പതിവായി ചാനലുകളിൽ വർഗ്ഗീയ വിഷം ചീറ്റുന്ന തന്നെ കേരളത്തിലെ ജനങ്ങൾ മാർക്കിട്ടിരിക്കുന്നത് വർഗ്ഗീയഭ്രാന്തൻ എന്നാണ്, പക്ഷേ ഇന്നലെ LDF അനുഭാവികളടക്കം പൊതുജനം പറഞ്ഞു തനിക്ക് മുഴുഭ്രാന്താണെന്ന്. ഒട്ടകംകോവാലൻ പെട്ടെന്നൊരു ദിവസം കൊണ്ട് ഭ്രാന്തൻകോവാലനായതും ജനം കണ്ടു. തന്നെപ്പോലെ ഹിന്ദു ഐക്യവേദിയുടെ ലേബലിൽ നാടൊട്ടുക്ക്, ചാനലുകളായ ചാനലുകളിൽ വർഗ്ഗീയ വിഷം ചീറ്റിയുള്ള പൊതുപ്രവർത്തന പാരമ്പര്യമല്ല ശ്രീ KC വേണുഗോപാലിനുള്ളത്.1988-ൽ KSU സംസ്ഥാന പ്രസിഡൻറായി KC നേതൃനിരയിൽ വന്നപ്പോൾ തന്റെ പാർട്ടി ഉണ്ടായിട്ട് വെറും കുറച്ചു വർഷമേ ആയിട്ടുള്ളുവെന്നത് ഓർമ്മ വേണം. 1992 മുതൽ 2002 വരെ കാലയളവിൽ KC യുത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻറായിരുന്നു. ആ കാലഘട്ടത്തിൽ അദ്ദേഹം പാറശാല മുതൽ പാലക്കാടിന്റെ അതിർത്തിവരെ പദയാത്ര നടത്തി ചരിത്രംസൃഷ്ട്ടിച്ചിട്ടുണ്ട്. ആ പാരമ്പര്യം എതെങ്കിലും ഒരു സംഘിക്ക് അവകാശപ്പെടാൻ കഴിയുമോ? തന്റെ പരിവാർ സംഘടനകളിൽ എത്ര പേർക്കുണ്ട് ഈ പാരമ്പര്യം? 1991 മുതൽ ആരംഭിച്ച മത്സര രാഷ്ട്രീയ ജീവിതത്തിനിടയിൽ KC ക്ക് നേരെ പല കൂരമ്പുകളും പാഞ്ഞു വന്നിട്ടുണ്ടായിരുന്നു അതിനെയൊക്കെ ജനം വേണ്ട രീതിയിൽ കൈകാര്യം ചെയ്തുവെന്നതും തനിക്കറിയാമല്ലോ? 2017-ൽ AlCC ജനറൽ സെക്രട്ടറിയും പിന്നെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ KC യെ ,മഹാരാഷ്ട്ര ശിവസേന സഖ്യ സർക്കാർ രൂപീകരണ ശേഷം ലക്ഷ്യം വച്ച് ആക്രമിക്കുന്നതിന്റെ പൊരുൾ ആർക്കും മനസ്സിലാകും. അല്ല ഗോപാലകൃഷ്ണാ കേരള BJP എഴ് അയലത്ത് അടുപ്പിക്കാത്ത, താൻ എന്തിനാണ് ഇന്നലെയീ കിളിനാദം പുറപ്പെടുവിച്ചത്??ഉത്തരം വ്യക്തമാണ്.1970 ലും 77 ലും RSS സഹായത്താൽ നിയമസഭയിലെത്തിയ പിണറായിയോടുള്ള പൂർവ്വ ഭക്തിയാണ് കാരണം. ഈ ഭക്തി കഴിഞ്ഞ മണ്ഡലകാല മാമാങ്കങ്ങളിൽ ജനങ്ങളും ഞങ്ങളും കണ്ടതാണല്ലോ? മുഖ്യമന്ത്രിക്കും RSS നുമിടയ്ക്കുള്ള പാലമാണ് താങ്കൾ. ലാവ്ലിൻ കേസിൽ ' കേന്ദ്ര സർക്കാരിടപെടൽ RSS മൂലമാണെതും കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നതും അതിനായി കേന്ദ്ര സർക്കാർ അഭിഭാഷകർ തന്നെ രംഗത്തു വരുന്നതും നാം കണ്ടിട്ടുളളതാണല്ലോ? ഈ ഇടനില ഷൗരം വച്ചു മതിയാക്കാൻ സമയം സമാഗതമായി. കോട്ടിട്ട മോദിയും മുണ്ടുടുത്ത മോദിയും ഒരേ തൂവൽ പക്ഷികളാണല്ലോ? അലനും താഹയും NIA യും മാവോയിസ്റ്റ് വേട്ടയും ശബരിമല വിഷയവും നിങ്ങൾ ഒരുമിച്ചെഴുതിയ തിരക്കഥകളായിരുന്നല്ലോ ?? അതുപോലെ നിങ്ങൾ ചിലകഥകൾ വീണ്ടുമെഴുതുകയാണ്.. ഇന്നലെ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് സംസ്സാരിച്ച വീഡിയോയിൽ പറയുന്നു :നിങ്ങൾക്ക് സർക്കാരിനെ ഒന്നും ചെയ്യാൻ കഴിയില്ല,അവരെ ചോദ്യം ചെയ്താൽ ചോദ്യം ചെയ്യുന്നവർ തോറ്റു പോകുമെന്ന്. ഇതും എഴുതി വായിച്ച തിരക്കഥയല്ലെ? ഈ തിരക്കഥ രചിക്കലുകൾക്കിനി കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല. ജയിൽ നിത്യ ശരണമാകും. എന്നും ചക്കയിട്ട് മുയലിനെ കൊല്ലാമെന്ന് കരുതരുത് ഗോപാലകൃഷ്ണാ അത് അതിമോഹമാണ്. ശ്രീ KC വേണുഗോപാൽ പരിചയപ്പെടുന്നവർക്ക്, ജന്മാന്തരബന്ധം സൃഷ്ട്ടിക്കുന്ന ഹൃദയമന്ത്രമാണ്.ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ജ്യേഷ്ഠതുല്യനായ KC യുമായി ദീർഘകാലത്തെബന്ധമാണുള്ളത്. സമരമുഖത്തെ KC എന്ന രണ്ടക്ഷരത്തിനൊപ്പം ജയിൽവാസവും ആശുപത്രി വാസവും കോടതി കേസുകളും വിസ്താരങ്ങളുമായി ഒന്നര പതിറ്റാണ്ട് ഒരുമിച്ച് പോകാനും സാധിച്ചു.ഇന്നും കർമ്മമണ്ഡലത്തിലെ താങ്ങും തണലുമാണ് ഈ രണ്ടക്ഷരമെന്നത് ഏറ്റവും വലിയ ഈടുവയ്പ്പുമാണ്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് ഗോപാകൃഷ്ണാ.... പക്ഷേ താൻ ഒന്നോർക്കുക അച്ചാരം വാങ്ങിക്കൊണ്ട് ആർക്കും കേറി എന്തും പറയാമെങ്കിൽ ആ നാവുകൾ നിശബ്ദമാക്കാനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ടെന്ന കാര്യം ഓർത്തുകൊള്ളുക. മാപ്പെഴുതികൊടുത്ത് രക്ഷപ്പെട്ട ചരിത്രം ഞങ്ങൾക്കില്ല.. മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി.