prithviraj-

മലയാളികൾക്ക് ഏറെ സുപരിചിതനായ താരപുത്രനാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു കാലത്ത് മലയാളികൾ ആവശ്യത്തില്‍ കൂടുതല്‍ പരിഹസിക്കുകയും ട്രോളുകയും ചെയ്ത താരമാണ് പൃഥ്വിരാജ്. അഹങ്കാരി എന്ന് മലയാളികൾ മുദ്ര കുത്തിയിരുന്ന നടൻ.ഇന്നിപ്പോൾ ആരാധനയോടെയാണ് പൃഥ്വിരാജിനെകുറിച്ച് ആളുകൾ സംസാരിക്കുന്നത്.അത് അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ കാരണമാണ്.ലൂസിഫർ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായത്തിൽ എത്തി.ആദ്യ ചിത്രം തന്നെ വൻ വിജയമാകുകയും ചെയ്തു.

പ്രേഷകർക്ക് അത്ര പരിചയമില്ലാത്തൊരു രുപത്തിലാണ് പൃഥ്വിയുടെ പുതിയ വീഡിയോ യൂടൂബിലെത്തിയിരിക്കുന്നത്. 2002ലെ വീഡിയോയിൽ സൂര്യ ടിവിയിലെ മിലെനിയം ലീഡേഴ്സ് എന്ന പരിപാടി അവതാരകനാണ് പൃഥ്വി.അഭിമുഖം ചെയ്യുന്നത് ഡി.എക്‌സ്.എന്‍ കമ്പനി സി.ഇ.ഒ യും ചെയർമാനുമായ ഡോ.ലിം സിയോ ജിനെയാണ്.

പൃഥ്വിരാജ് ഒഫീഷ്യൽ നെറ്റ് വർക്കായ 'പൊഫാഷിയോ' യാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലേഷ്യ ആസ്ഥാനമായുള്ള ഒരു ഇന്റര്‍നാഷണല്‍ കമ്പനിയാണ് ഡി.എക്‌സ്.എന്‍. പ്രശസ്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദധാരിയായ ഡാറ്റുക് ഡോ. ലിം സിയോ ജിന്‍ ആണ് ഡി.എക്‌സ്.എന്‍ സ്ഥാപിച്ചത്. കൂണുകള്‍ മനുഷ്യന്റെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ തേടിയുള്ള യാത്രയാണ് ഡാറ്റുക് ഡോ. ലിം നെ ബിസിനസ്സ് ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്. അദ്ദേഹത്തിന്റെ ആഴത്തിലുള്ള താത്പര്യവും അനന്തമായ പരിശ്രമത്തിന്റെയും ഫലമായി 1993-ല്‍ ഡി.എക്‌സ്.എന്‍ സ്ഥാപിതമായി. ആരോഗ്യ ഔഷധ ഭക്ഷ്യവസ്തുക്കളുടെ കൃഷി, ഉല്‍പ്പാദനം, വിപണനം എന്നിവ ഡി.എക്‌സ്.എന്റെ പ്രധാന ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ ഭക്ഷണങ്ങള്‍ ,പാനീയങ്ങള്‍, വ്യക്തിഗത പരിചരണത്തിനുള്ള ഉല്‍പ്പന്നങ്ങള്‍, ചര്‍മ്മസംരക്ഷണവും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും, ഗാര്‍ഹിക ഉല്‍പന്നങ്ങള്‍, ജലസംസ്‌കരണ സംവിധാനം എന്നിവ ഇതിന്റെ ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.