emi

ദുബായ്: വ്യോമഗതാഗത മേഖലയിൽ കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കാരണം കൂടുതൽ കടുത്ത നടപടികൾക്കൊരുങ്ങി എമിറേറ്റ്സ്. പൈലറ്റുമാരും ക്യാബിൻ ക്രൂവും അടക്കം കൂടുതൽ ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ പിരിച്ചുവിട്ടവർക്ക് പുറമെ കൂടുതൽ പേരെ ഒഴിവാക്കേണ്ടി വരുമെന്ന് കമ്പനി വക്താവ് പ്രതികരിച്ചു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ രണ്ട് മാസം മുമ്പ് തന്നെ എമിറേറ്റ്സ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ കമ്പനിയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് കൂടുതൽ പേരെ ഒഴിവാക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. 4300ഓളം പൈലറ്റുമാരും 22,000 ക്യാബിൻ ക്രൂ അംഗങ്ങളുമാണ് എമിറേറ്റ്സിനുണ്ടായിരുന്നത്.