ana

ലാ പാസ് ബൊളീവിയ: ബൊളീവിയയിലെ ഇടക്കാല പ്രസിഡന്റ് ജെനിൻ അനസ്, വെനസ്വേലയിലെ കോൺസ്റ്റിറ്റ്യൂഷണൽ അസംബ്ലി പ്രസിഡന്റ് ദിയോസ്ഡാഡോ കബെല്ലോ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ബൊളീവിയൻ പ്രസിഡന്റിന് രോഗം സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാൽപ്പത് പേ‌ർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം രോഗം പടർന്നതെന്നാണ് സൂചന.

വെനസ്വേലയിൽ പ്രസിഡന്റ്നിക്കോളാസ് മദുറോ കഴിഞ്ഞാൽ രണ്ടാമനാണ് സോഷ്യലിസ്റ്റ് നേതാവ് യോസ്ഡാഡോ കബെല്ലോ. ചൊവ്വാഴ്ച ബ്രസീൽ പ്രസിഡന്റിനും രോഗം സ്ഥിരീകരിച്ചിരുന്നു.