kadam

തിരുവനന്തപുരം: ഇന്ന് പൂന്തുറയിൽ നടന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ''ജനങ്ങളെ പൊലീസിനെതിരെ തിരിക്കുന്നതിന് ശ്രമമുണ്ടായി. പ്രതിരോധ ശ്രമങ്ങൾ പരാജയപ്പെടുത്താനുള്ള നീക്കം ജനങ്ങളുടെ ജീവൻവച്ചുള‌ള വെല്ലുവിളിയാണ്. അനാവശ്യമായ സംഘർഷവും ആൾക്കൂട്ടവുമായിരുന്നു അത്. ബോധപൂർവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മഹാമാരിയെ തടയുന്നതിനുള്ള ദൗത്യത്തെ പരാജയപ്പെടുത്താനുള‌ള ശ്രമമാണ്'' -മന്ത്രി പറഞ്ഞു.

നേരത്തേ ആരോഗ്യമന്ത്രി കെ കെ ശൈലജയും പൂന്തുറയിലെ പ്രതിഷേധത്തെ വിമർശിച്ചിരുന്നു. പൂന്തുറയിൽ സംഘർഷമുണ്ടായത് അപകടകരമെന്നും ഇത് ആരുടെ പ്രേരണയായാലും ഏത് പ്രശ്‌നത്തിന്റെ ഭാഗമായാലും അപകടകരമായ കാര്യമാണെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്.

ഇന്നുരാവിലെയാണ് പൂന്തുറയിൽ ജനങ്ങൾ പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും തടഞ്ഞുവച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി 160ഓളം പേർക്കാണ് സമ്പർക്കത്തിലൂടെ ഇവിടെ രോഗം പിടിപെട്ടത്.