sc

ബീജിംഗ്: കൊറോണ വ്യാപനം ശക്തമായതോടെ ഹോങ്കോംഗിലെ സ്കൂളുകൾക്ക് അവധി നൽകി സർക്കാർ. തിങ്കളാഴ്ച മുതൽ സ്കൂളുകൾ തുറക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി കെവിൻ യുയെംഗ് അറിയിച്ചു. കുറച്ചു ദിവസമായി പ്രദേശത്തെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് മധ്യവേനലവധി നേരത്തേ തുടങ്ങാൻ തീരുമാനിച്ചതെന്നും മന്ത്രി അറിയിച്ചു. പരീക്ഷ നടക്കുന്ന സ്കൂളുകളിൽ മാസ്കും സാനിട്ടൈസറും നിർബന്ധമാക്കുന്നതിനൊപ്പം സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇവിടത്തെ സ്കൂളുകൾ ജനുവരി ആദ്യം അടച്ചിരുന്നു. പിന്നീട് മേയിലാണ് സ്കൂളുകൾ തുറന്നത്. പക്ഷേ അപ്പോഴേക്കും കൊവിഡ് രണ്ടാം ഘട്ടം എത്തി. തുടർന്നാണ് സ്കൂളുകൾ വീണ്ടും പൂട്ടാൻ തീരുമാനിച്ചത്. ഇതോടൊപ്പം റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും എത്തുന്നവരുടെ എണ്ണത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റിൽ ഒരു സമയം ആറു പേരും മറ്റ് രണ്ടിടത്തും നാലുപേർ വീതമേ പാടുള്ളൂ.