കൊല്ലം: മുഖ്യമന്ത്രിയുടെ അധീനതയിലുളള വകുപ്പിൽ സ്വപ്ന സുരേഷിന് ജോലി കിട്ടാനുളള കാരണമെന്താണെന്നും എകെജി സെന്ററിൽ നിന്നും എഴുതി കൊടുത്തതുപോലെയാണ് സ്വപ്‌നയുടെ വിശദീരകരണമെന്നും കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രി തയ്യാറാക്കിയ പ്രസ്താവനയാണോ സ്വപ്ന വായിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും ഒരു കളളക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്ഥിതിവിശേഷമാണെന്നും ശൂരനാട് രാജശേഖരൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലെ പോസ്റ്രിലൂടെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
പോസ്റ്റ് പൂർണരൂപം താഴെ
മുഖ്യമന്ത്രിയുടെ വകുപ്പിൽ വലിയ ശമ്പളത്തിൽ സ്വപ്ന സുരേഷിന് ജോലി നൽകാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കണം.
PSC റാങ്ക് ലിസ്റ്റിൽ നിന്നു പോലും നിയമനം നടക്കാത്ത കേരളത്തിൽ വഴിവിട്ട് യാതൊരു മാനദണ്ഡവുമില്ലാതെ ഈ വ്യക്തിക്ക് ജോലി നൽകിയത് ആരുടെ ശുപാർശയിൽ ? എന്തിന്?
3 ചാനലുകളിലൂടെ എ.കെ.ജി സെൻ്ററിൽ നിന്ന് എഴുതി കൊടുത്തത് പോലെയുള്ള സ്വപ്നയുടെ വിശദീകരണം കേട്ട പിണറായിയുടെ ആഭ്യന്തരവകുപ്പ് അവരെ പിടിക്കാതെ ഉറക്കം നടിക്കുന്നത് എന്തുകൊണ്ട്?ആരാണ് സ്വപ്നയെ ഒളിവിൽ സംരക്ഷിക്കുന്നത്?
4 ബ്രിട്ടീഷ് കമ്പനി പ്രൈസ് വാട്ടർ ഹൗസ് കൂപ്പറും പിണറായിയും തമ്മിലുള്ള ബന്ധമെന്ത്? ഇവർക്ക് ഏതെല്ലാം പദ്ധതിയുടെ കൺസൾട്ടൻസി വർക്കാണ് സംസ്ഥാന സർക്കാർ നൽകിയത്?
5 സ്വർണ കള്ളക്കടത്ത് തട്ടിപ്പ് കേസിൽ അന്വേഷിക്കുന്ന സ്വപ്ന നൽകിയ വിശദീകരണം അടുത്ത തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല എന്ന് മുൻകൂട്ടി എങ്ങനെ പറയാൻ കഴിയുന്നു? മുഖ്യമന്ത്രി തയ്യാറാക്കിയ പ്രസ്താവനയാണോ സ്വപ്ന വായിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ?
കേരള ചരിത്രത്തിൽ ആദ്യമായി രാജ്യാന്തര സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. ജനവികാരം എതിരായപ്പോൾ മുഖ്യമന്ത്രിക്ക് തൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ ബലി കൊടുക്കേണ്ടി വന്നിരിക്കുന്നു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കരൻ ഒന്നും ചെയ്യില്ലെന്ന് ആർക്കാണ് അറിയാത്തത്? കേരളത്തിലെ പൊതു സമൂഹത്തിൻ്റെ മനസിൽ ഉയർന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞേ #മതിയാകൂ.