swapna-suresh

സ്വര്‍ണകള്ളക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ സ്വപ്‌ന സുരേഷിന് സര്‍ക്കാരുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങളുമായി അരുവിക്കര എം എല്‍ എ കെ എസ് ശബരിനാഥന്‍ രംഗത്തെത്തി. കഴിഞ്ഞ ആറെട്ടു മാസമായി കെ എസ് ഐ റ്റി ഐ എല്‍ നിരവധി കോണ്‍ട്രാക്ട് നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം രേഖകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ സ്വപ്‌നയുടെ പേരുമാത്രം അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്വപ്‌നയെ സര്‍ക്കാരല്ല, വിഷന്‍ ടെക്ക് എന്ന കമ്പനിയാണ് നിയമിച്ചതെന്ന് ഇടത് നേതാക്കളടക്കം വെളിപ്പെടുത്തുന്നത്. എന്നാല്‍ അങ്ങനെയൊരു കമ്പനിയുണ്ടോ എന്ന സംശയമാണ് ശബരിനാഥന്‍ പങ്കുവയ്ക്കുന്നത്. ഈ കമ്പനിയെ കുറിച്ചും, അവര്‍ സ്വപ്‌നയല്ലാതെ മറ്റാരെയെങ്കലും ഇതുപോലെ സര്‍ക്കാര്‍ സേവനത്തിനായി വിട്ടു നല്‍കിയിട്ടുണ്ടോ എന്നും എം എല്‍ എ ചോദിക്കുന്നു.

കഴിഞ്ഞ ആറെട്ട് മാസങ്ങളായി കെ എസ് ഐ റ്റി ഐ എല്‍ നിരവധി കോണ്‍ട്രാക്ട് നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ സ്വപ്നയെ നിയമിച്ചതില്‍ ദുരൂഹതയുണ്ട്. സ്വപ്‌ന സുരേഷിനായി പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. സ്‌പേസ് പാര്‍ക്കിലേക്ക് സ്വപ്നയെ നിയമിച്ചത് ദേശ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

1) സ്പേസ് പാർക്കിലെ പ്രധാനപ്പെട്ട ഓപ്പറേഷൻസ് മാനേജർ തസ്തിക മറ്റാരും അറിയാതെ, ഇന്റർവ്യൂ നടത്താതെ എങ്ങനെ KSITILലൂടെ സ്വപ്ന സുരേഷിന് നൽകി?

2) KSITILലെ മറ്റു കോൺട്രാക്ട് നിയമനങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക വെബ് സൈറ്റിൽ(www.ksitil.org ) നൽകിയിട്ടുള്ളപ്പോൾ സ്വപ്ന സുരേഷിന്റെ നിയമനം എന്തിന് ഒളിച്ചുവച്ചു?

3) വിഷൻ ടെക് എന്ന കമ്പനി വഴി കേരള സർക്കാരിൽ മറ്റാർക്കെങ്കിലും കോൺട്രാക്ട് നിയമനം ലഭിച്ചിട്ടുണ്ടോ?

3) ദേശസുരക്ഷയുമായി ബന്ധപ്പെട്ട സ്പേസ്പാർക്ക്‌ പദ്ധതിക്കായി വിദേശ രാജ്യങ്ങളിലും പ്രതിനിധികളെയും ബന്ധപ്പെടാൻ സ്വപ്ന സുരേഷിനെ ആരു ചുമതലപ്പെടുത്തി?