ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്രഡ് മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ആസ്റ്രൺ വില്ലയെ കീഴടക്കി. പ്രിമിയർ ലീഗിൽ യുണൈറ്രഡിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഇതോടെ യുണൈറ്രഡ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവവുമാക്കി. പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തുള്ള ലെസ്റ്രർ സിറ്രിമായി ഒരു പോയിന്റിന്റെ വ്യത്യാസമേ ഇപ്പോൾ യുണൈറ്രഡിനുള്ളൂ.
മത്സരത്തിന്റെ 27-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്രി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്രഡിന്റെ ഗോളക്കൗണ്ട് തുറന്നു. പെനാൽറ്രി ബോക്സിൽ ആസ്റ്റൺവില്ലതാരം കോൻസ തന്നെ ഫൗൾചെയ്തതിന് ലഭിച്ച പെനാൽറ്രിയാണ് ഫെർണാണ്ടസ് ഗോളാക്കിയത്. ഒന്നാം പകപതി അവസാനിക്കാൻ സെക്കൻഡുകൾ ശേഷിക്കെ സൂപ്പർ താരം ഗ്രീൻവുഡ് തകർപ്പൻ ലോംഗ് റേഞ്ച് ഫിനിഷിലൂടെ യുണൈറ്രഡിന്റെ ലീഡ് ഉയർത്തി. 58-ാംമിനിറ്റിൽ പോഗ്ബയുടെ ലോംഗ് റേഞ്ചറും ആസ്റ്രൺ വില്ലയുടെ വലകുലുക്കിയതോടെ യുണൈറ്റഡ് തകർപ്പൻ ജയം ഉറപ്പിക്കുകയായിരുന്നു. 2019 ഏപ്രിലിന് ശേഷം യുണൈറ്രഡിനായി പോഗ്ബ നേടുന്ന ആദ്യ ഗോളാണിത്. പരിക്കിൽ നിന്ന് മോചിതനായ പോഗ്ബയുടെ മടങ്ങിവരവ് ടീമിന് മുതൽക്കൂട്ടാണ്.