തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നടന്ന യുവജന സമരങ്ങൾക്കെതിരെ നിലപാട് വ്യക്തമാക്കി സി.പി.എം. മനുഷ്യജീവന്‍ പന്താടുന്ന സമരങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് സി.പി.എം ആരോപണം. കൊവിഡ് പടരുമ്പോഴുള്ള അക്രമസമരങ്ങള്‍ മനുഷ്യജീവനുനേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
പ്രതിപക്ഷം നടത്തുന്നത് അധികാരമോഹം മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയസമരമാണ്. ജനവികാരം അരാജക സമരത്തിനെതിരാണെന്ന് പ്രതിപക്ഷം മനസിലാക്കണം. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം അട്ടിമറിക്കാനാണോ സമരമെന്നും സി.പി.എം ചോദിക്കുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യുവമോർച്ച,യൂത്ത് ലീഗ് തുടങ്ങിയ സംഘടനകൾ വലിയ പ്രക്ഷോഭങ്ങൾ സംഘച്ചിടിപ്പിച്ചിരുന്നു. പലയിടത്തും പ്രക്ഷോഭങ്ങൾ ലാത്തിച്ചാർജിലേക്ക് നീങ്ങി .നേരത്തെ കൊവിഡ് പ്രോട്ടോക്കാൾ ലംഘിച്ചുള്ള സമരങ്ങൾക്കെതിരെ മന്ത്രിമാരായ ഇ.പി ജയരാജനും കെ.കെ ശൈലജയും രംഗത്തെത്തിയിരുന്നു.