ന്യൂഡൽഹി : ഇൗ സെപ്തംബറിൽ നിശ്ചയിച്ചിരുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത ജൂണിൽ നടത്താൻ ആലോചിക്കുന്നതായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു.പാകിസ്ഥാന് നടത്തിപ്പ് അവകാശമുള്ള ടൂർണമെന്റ് മാറ്റിവയ്ക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചത് ശരിവയ്ക്കുന്ന രീതിയിലാണ് എ.സി.സിയുടെ അറിയിപ്പ്. സൗരവിനെതിരെ പാക് ക്രിക്കറ്റ് ബോർഡ് രംഗത്തുവന്നിരുന്നു. 2021 ജൂണിൽ ശ്രീലങ്കയിൽ വച്ച് ടൂർണമെന്റ് നടത്താനാണ് ശ്രമം.