സർക്കാർ ഓഫിസുകളിലെ തിരക്കൊഴിവാക്കാനാണ് അക്ഷയ കേന്ദ്രങ്ങളിൽ ചെന്നു ജനം ഇടി കൊള്ളണമെന്നു സർക്കാർ പറയുന്നത്... ഒപ്പം തന്നെ സർക്കാരാപ്പീസിൽ ചെയ്യേണ്ട മുക്കാൽപ്പണിയും അക്ഷയ കേന്ദ്രങ്ങളിൽ തന്നെ നടക്കുകയും ചെയ്യുമെന്ന നേട്ടവുമുണ്ട്... ഭരിക്കുന്ന തുഗ്ലക് പരിഷ്കാരികളുടെ ഈ രീതി കൊണ്ട് ജനം പൊറുതി മുട്ടുകയാണ്... ആർടി ഓഫിസിൽ ലൈസൻസ് പുതുക്കുന്നതിനു മുൻപ് അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് ഇടി കൊണ്ട ശേഷം കിട്ടുന്ന കടലാസുകളെല്ലാം കൂടി വാരിക്കെട്ടി പേരും നാളുമെല്ലാമെഴുതി 42 കയുടെ തപാൽ പതിച്ച കൂടുമായി അധികാരിയുടെ കാര്യാലയത്തിലെത്തി ആരും കാണാതെ, ആരെയും കാണാതെ അവിടെയെവിടെയോ ഉള്ള പെട്ടിയിൽ ഇട്ടിട്ട് ജീവനും കൊണ്ട് ഓടിക്കോണം... ഇതിനു മുൻപു ഭാഗ്യമുണ്ടെങ്കിൽ കൈയിലും മൂക്കിലും പുരട്ടാൻ ടച്ചിങ്സ് കിട്ടിയേക്കാം, ഇല്ലെങ്കിൽ കാലിക്കുപ്പിയേൽ പിടിച്ചിട്ടു കൊറോണയേയും കൂട്ടിക്കൊണ്ടു വീട്ടിലെത്താം... ഇതിന്റെ വല്ല ആവശ്യവുമുണ്ടോ സാറന്മാരേ...? സാധനം അയച്ചു തരാനുള്ള ആ 42ക കൂടി ആ ഫീസിന്റെ കൂടങ്ങ് ഊരിയാൽ പ്പോരെ....? പോകല്ലേ...പോകല്ലേ... ഒരു കാര്യം കൂടി... എല്ലാ വിവരങ്ങളും എന്തായാലും ചോർത്തിയെടുത്ത ആ അപേക്ഷയിലുള്ള ഫോൺ നമ്പർ കൂടി തരാൻപോകുന്ന ആ കാർഡിലങ്ങു ചേർക്കരുതോ...? അഥവ ഏതെങ്കിലും നല്ല മനുഷ്യരുടെ കൈയിൽ കിട്ടിയാൽ ഈ പെടാപ്പാടെല്ലാം ആവർത്തിക്കാതിരിക്കാനൊരു ഫോൺവിളി ധാരാളമല്ലേ...! പരിഗണിച്ചാട്ടേ.
... ജോസ് കെ. തോമസ് തറയിൽ, കുളനട, പന്തളം. 689 503