കഴിഞ്ഞ ഏപ്രിലിൽ റിലീസ് നിശ്ചയിച്ചിരുന്ന വിജയ് ചിത്രം മാസ്റ്റർ ദീപാവലിക്കോ പൊങ്കലിനോ തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാവ് സേവ്യർ ബ്രിട്ടോ. രാജ്യത്തെ കൊവിഡ്വ്യാപനത്തിൽ മാറ്റമുണ്ടായ ശേഷമേ റിലീസ് തീയതിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്നും സേവ്യർ ബ്രിട്ടോ പറഞ്ഞു.മാസ്റ്ററിന്റെ ചിത്രീകരണവും എഡിറ്റിംഗ് ജോലികളും പൂർത്തിയായിക്കഴിഞ്ഞു. കൈദി ഫെയിം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററിൽ വിജയ് സേതുപതിയാണ് പ്രതിനായകനായിയെത്തുന്നത്. മാളവിക മോഹനാണ് നായിക.
മാസ്റ്റർ തിയേറ്ററുകളിൽ തന്നെ ആദ്യം റിലീസ് ചെയ്യുമെന്നും ചിത്രത്തിന്റെ ഡിജിറ്റൽ റിലീസായിരിക്കും ആദ്യമുണ്ടാവുകയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും നിർമ്മാതാവ് പറഞ്ഞു