vik

കാൺപൂർ:കഴിഞ്ഞ വെള്ളിയാഴ്ചയാണ് വികാസ് ദുബെയും കൂട്ടാളികളും കാൺപൂരിലെ ബിക്രു ഗ്രാമത്തിൽ എട്ട് പൊലീസുകാരെ വെടിവച്ചു കൊന്നത്. ദുബെയെ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അയാളുടെ ഗ്രാമത്തിൽ ചെന്നത്. ആക്രമണത്തിന് ശേഷം ദുബെ ഒളിവിൽ പോയി.

വ്യാഴാഴ്‌ച രാവിലെ ഉജ്ജയിനി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് ഇറങ്ങിയ ഇയാളെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്‌ത് യു.പി പൊലീസിന് കൈമാറുകയായിരുന്നു. അറുപത് ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയെ പിടിക്കാൻ യു.പി പൊലീസ് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ ഭാര്യ റിച്ച കാൺപൂർ ജില്ലാ പഞ്ചായത്ത് അംഗമാണ്.

ബിക്രു ആക്രമണത്തിൽ ദുബെയുടെ കൂട്ടാളികളായിരുന്ന ബൗവ പാണ്ഡെയെയും പ്രഭാത് മിശ്രയെയും വ്യാഴാഴ്ച രാവിലെയാണ് പൊലീസ് 'ഏറ്റുമുട്ടലിൽ' വധിച്ചത്. പ്രഭാത് മിശ്രയെ ട്രാൻസിറ്റ് റിമാൻഡിൽ കാൺപൂരിലേക്ക് കൊണ്ടു പോകുമ്പോൾ വാഹനത്തിന്റെ ടയർ പഞ്ചറായെന്നും അപ്പോ‍ൾ പൊലീസിന്റെ തോക്കു തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച അയാളെ ഏറ്റുമുട്ടലിൽ വധിച്ചെന്നുമാണ് പൊലീസ് പറഞ്ഞത്.

ബിക്രു ആക്രമണത്തിൽ 21 പ്രതികളാണുള്ളത്. ഇവരിൽ വികാസ് ദുബെ ഉൾപ്പെടെ ആറു പേരെ പൊലീസ് വധിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. 12പ്രതികളെ പിടികിട്ടാനുണ്ട്.

 ആക്രമണ വഴികൾ

ജൂലായ് 3 - വികാസ് ദുബെയും കൂട്ടാളികളും ഡി.എസ്.പി അടക്കം എട്ട് യു. പി പൊലീസുകാരെ വധിച്ചു.

ജൂലായ് 4-ദുബെയുടെ വീട് പൊലീസ് ഇടിച്ചു നിരത്തി. സ്റ്റേഷൻ ഓഫീസർ വിനയ് തിവാരിയെ സസ്പെൻഡ് ചെയ്‌തു

ജൂലായ് 5--ദുബെയുടെ മുഖ്യ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രി അറസ്റ്റിൽ

ജൂലായ് 6 --ദുബെയ്‌ക്ക് രഹസ്യവിവരം നൽകിയ മൂന്ന് പൊലീസുകാരെ കൂടി സസ്പെൻഡ് ചെയ്‌‌തു

ജൂലായ് 7--ദുബെയുടെ ബന്ധു ഷമ,​ അയൽക്കാരൻ സുരേഷ് വർമ്മ,​ വീട്ടുജോലിക്കാരി രേഖ എന്നിവർ അറസ്റ്റിൽ

ജൂലായ് 8-- കൂട്ടാളി അമർ ദുബെയെ പൊലീസ് വധിച്ചു. മറ്റൊരു കൂട്ടാളി ശ്യാമ ബാജ്പേയി അറസ്റ്റിൽ. വികാസ് ദുബെ ഹരിയാനയിലെ ഫരീദാബാദിലെ ഹോട്ടലിൽ നിന്ന് മദ്ധ്യപ്രദേശിലേക്ക് മുങ്ങി

ജൂലായ് 9 -ദൂബെ ഉജ്ജയിനിയിൽ അറസ്റ്റിൽ. രണ്ട് കൂട്ടാളികളെ കൂടി വധിച്ചു

ജൂലായ 10 - വികാസ് ദുബെയെ പൊലീസ് വെടിവച്ചു കൊന്നു