മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ ബിഗ് ബഡ്ജറ്റ് ചിത്രമായ പൊന്നിയിൻ ശെൽവന്റെ ചിത്രീകരണം സെപ്തംബറിൽ പുനരാരംഭിക്കും. മഹാരാഷ്ട്രയും തമിഴ്നാടുമാണ്കൊവിഡ് - 19 മഹാമാരി ഏറ്റവും ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ. പക്ഷേ സെപ്തംബറിൽ പൂനയിൽ ചിത്രീകരണം പുനരാരംഭിക്കാനാണ് മണിരത്നത്തിന്റെ നീക്കം. വിക്രം, ഐശ്വര്യ റായ് ബച്ചൻ, കാർത്തി, ഐശ്വര്യ രാജേഷ്, ജയറാം, മോഹൻ ബാബു, ജയം രവി എന്നിവരഭിനയിക്കുന്ന പൊന്നിയിൻ ശെൽവന്റെ ആദ്യ ഘട്ട ചിത്രീകരണം നടന്നത് തായ്ലന്റിലായിരുന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ.ആർ. റഹ്മാനാണ്.