തിരുവനനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്ത ഇന്ന് സമ്പർക്കരോഗികളുടെ എണ്ണത്തിലും വൻവർദ്ധന. സമ്പർക്കത്തിലൂടെ ഇന്ന് 204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നു വന്ന 123 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 51 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. ജൂൺ 9ന് .63 ശതമാനമായിരുന്നു സമ്പർക്ക കേസുകളുടെ തോത്. ജൂൺ 27ന് 5.11 ശതമാനമായി. ജൂൺ 30ന് 6.16 ശതമാനമായി. ഇന്നലത്തെ കണക്കിൽ അത് 20.64 ആയി ഉയർന്നു.
സംസ്ഥാനത്ത് ഇന്ന് ആകെ 416 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതുവരെയുള്ള ഏറ്റവുമുയർന്ന കണക്കാണിത്. 112 പേർക്കാണ് രോഗമുക്തി ലഭിച്ചിരിക്കുന്നത്.