കൊൽക്കത്ത: കാൺപൂരിലെ കുപ്രസിദ്ധ ഗുണ്ട വികാസ് ദുബെയെ വെടിവച്ചുകൊന്ന നടപടിയിൽ യു.പി സർക്കാരിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മെഹുവ മൊയിത്ര. മുഖ്യമന്ത്രി യോഗിയുടെ ഭരണത്തെ എൻകൗണ്ടർ രാജ് എന്ന് വിശേഷിപ്പിച്ച മെഹുവ, യോഗിയുടെ കീഴിൽ നിയമം നടപ്പിലാക്കുകയെന്നാൽ എൻകൗണ്ടറാണെന്ന് ആരോപിച്ചു. നീതി നടപ്പിലാക്കേണ്ടത് കോടതിയാണ്. കുറ്റവാളികളെ പിടികൂടുകയെന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വം. യോഗി സർക്കാർ ഈ രണ്ടിനെയും ആശയക്കുഴപ്പത്തിലാക്കുകയാണെന്നും മെഹുവ ട്വീറ്റ് ചെയ്തു. കൊല്ലുക എന്നതു മാത്രമാണ് യോഗിയുടെ എൻകൗണ്ടർ രാജിലെ നീതിയെന്നും മഹുവ വിമർശിക്കുന്നുണ്ട്.