death

ഏറ്റുമാനൂർ : സഹോദരനൊപ്പം കളിക്കുന്നതിനിടെ കാണാതായ നാലുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു. നീണ്ടൂർ ഓണംതുരുത്ത് കളമ്പുകാട്ട് ഷിബുവിന്റെ മകൻ ഡാനിയേലാണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മുതൽ വീടിനോടു ചേർന്ന പുരയിടത്തിൽ സഹോദരനൊപ്പം കളിക്കുകയായിരുന്നു കുട്ടി. ഇടയ്ക്ക് സഹോദരനും ഒപ്പമുണ്ടായിരുന്ന മുത്തച്ഛനും വീട്ടിലേയ്‌ക്കു കയറി. പിന്നീട് നോക്കിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. പ്രദേശമാകെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ അറിയിച്ചു.പൊലീസെത്തി വീടിനു മുന്നിലെ കുളം പരിശോധിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം പിന്നീട്. മാതാവ് : അനീഷ.