ലണ്ടൻ : കഴിഞ്ഞ ദിവസം ബ്രൈറ്റൺ ആൻഡ് ഹോവിനെതിരെ നടന്ന മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ലിവർപൂൾ നായകൻ യോർദാൻ ഹെൻഡേഴ്സൺ ഇൗ സീസണിൽ ഇനി കളിക്കാനിറങ്ങില്ലെന്ന് കോച്ച് യൂർഗൻ ക്ളോപ്പ് അറിയിച്ചു.യുവീസ് ബൗസോമയുമായി കൂട്ടിയിടിച്ചാണ് ഹെൻഡേഴ്സണ് പരിക്കേറ്റത്. ശസ്ത്രക്രിയ ആവശ്യമില്ല എന്ന് ഡോക്ടർമാർ അറിയിച്ചു.