പൂനെ: കൊവിഡ് രോഗം ഗുരുതരമായി തുടരുന്ന മഹാരാഷ്ട്രയിലെ പൂനെയിലും സമീപത്തുളള പിംപ്രി-ചിഞ്ച്വാഡ് ജില്ലയിലും ജുലായ് 13 മുതൽ പത്ത് ദിവസത്തേക്ക് പരിപൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കൊവിഡ് പടരുന്നതിൽ കുറവ് കാണാത്തതിനാലാണിത്. അവശ്യ വസ്‌തുക്കൾക്കുളള കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ എന്നും പാൽ, പത്രം, ആശുപത്രി ഇവയൊന്നും തടസ്സമില്ലാതെ പ്രവർത്തിക്കുമെന്നും പൂനെ ഡിവിഷണൽ കമ്മീഷണർ ദീപക്ക് മൈസേക്കർ അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ ദിവസം 1803 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 34,399 പേർക്ക് ആകെ രോഗം ബാധിച്ചു.