കോട്ടയം: താഴത്തങ്ങാടിയിൽ യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് 40 ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടി ഷാനി മൻസിലിൽ മുഹമ്മദ് സാലി (65) മരിച്ചു. ജൂൺ ഒന്നിനാണ് സാലിയെയും ഭാര്യയെയും പഴയ അയൽവാസിയായ മുഹമ്മദ് ബിലാൽ ആക്രമിച്ചത്. സാലിയുടെ ഭാര്യ ഷീബ (60) അന്നുതന്നെ മരിച്ചിരുന്നു.
പ്രതി ബിലാൽ കോട്ടയം ജില്ലാ ജയിലിൽ റിമാൻഡിലാണ്. ബിലാലിന്റെ മാനസിക നില പരിശോധിക്കാൻ ഇന്നലെ കോടതി ഉത്തരവിട്ടിരുന്നു. സാലിയുടെ കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് കോട്ടയം താജ് ജുമാ മസ്ജിദിൽ നടക്കും. മകൾ: ഷാനി, മരുമകൻ :സുധീർ.
സാലി കൂടി മരിച്ചതോടെ ഇരട്ടക്കൊലപാതകമായി കേസ് പരിഗണിക്കും.