തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗവ്യാപനതോത് അതിരൂക്ഷമായ പൂന്തുറയിൽ ജൂനിയർ എസ്.ഐയ്ക്ക് രോഗം സ്ഥിരീകരിച്ചതായി വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം, പൊലീസ് ഇക്കാര്യത്തിൽ വീഴ്ച വരുത്തിയതായി ആരോപണവും ഉയർന്നിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ എടുത്ത ശേഷവും രോഗബാധിതനായ എസ്.യെ ഡ്യൂട്ടിയിൽ തുടരാൻ അനുവദിച്ചുവെന്നാണ് ഉയരുന്ന ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ പോകും. ഇതുകൂടാതെ തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വിവരമുണ്ട്. ഇതോടെ എ.ആർ ക്യാമ്പിൽ രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണം അഞ്ചായിട്ടുണ്ട്.