കോട്ടയം: താഴത്തങ്ങാടിയില്‍ യുവാവിന്റെ ആക്രമണത്തിൽ മരിച്ച ഷീബയ്ക്ക് പിന്നാലെ ഭർത്താവ് മുഹമ്മദ് സാലിയും (65) മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു മുഹമദ് സാലി.
ജൂണ്‍ ഒന്നിനാണ് താഴത്തങ്ങാടി ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ യുവാവ് ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളില്‍ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ താഴത്തങ്ങാടി പാറപ്പാടം വേളൂര്‍ കരയില്‍ മാലിയില്‍ പറമ്പില്‍ വീട്ടില്‍ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.