ന്യൂഡൽഹി: മൂന്ന് ദിവസത്തിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ഒരു ലക്ഷം കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിൽനിന്ന് എട്ട് ലക്ഷത്തിലേക്കാണ് എത്തിയിരിക്കുന്നത്. നിലവിൽ 8,01,286 പേർക്കാണ് രാജ്യത്ത് രോഗമുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. 2,30,599 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.
തമിഴ്നാട്ടിൽ 1,30,261 പേർക്കും ഡൽഹിയിൽ 1,07,051 പേർക്കും രോഗം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇടയിലെ എട്ട് സംസ്ഥാനങ്ങളിലായാണ് രാകൊവിഡ് കേസുകളിൽ 90 ശതമാനവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 49 ജില്ലകളിലായാണ് രാജ്യത്തെ 80 ശതമാനവും കൊവിഡ് കേസുകളും സ്ഥിരീകരിച്ചിട്ടുള്ളത്.