കൊച്ചി: ഇന്റര്‍നെറ്റ് വഴി വ്യക്തികളുടേയും സ്ഥാപനങ്ങളുടെയും സ്വകാര്യ, സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെടുത്തു തട്ടിപ്പു നടത്തുന്ന രീതി വ്യാപകമാകുന്നു.ഇതിന് ഇരയായി പണം നഷ്ടപ്പെടാതിരിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പുമായി എസ്.ബി.ഐ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സങ്കീര്‍ണമായ ഫിഷിംഗ് (സൈബര്‍ ആക്രമണം) മുതൽ എസ്.എം.എസ് ഫിഷിംഗ്, അക്കൗണ്ട് വിവരങ്ങള്‍ മോഷ്ടിക്കുന്ന ഷെയേര്‍ഡ് ഡോക്യുമെന്റ് ഫിഷിംഗ് എന്നിവയെല്ലാം ഇപ്പോള്‍ വ്യാപകമാണ്.